അമ്പലപ്പുഴ: 21 വര്‍ഷമായി പുന്നപ്ര ശാന്തിഭവൻ അന്തേവാസിയായിരുന്ന പ്രേംചന്ദ് (62) നിര്യാതനായി. തെരുവില്‍നിന്ന് സാമൂഹ്യപ്രവര്‍ത്തകരാണ് ശാന്തിഭവനില്‍ എത്തിച്ചത്. പ്രായാധിക്യ അവശതകള്‍ മൂലം വണ്ടാനം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447403035 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ശാന്തിഭവന് മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്ബിന് അറിയിച്ചു.