ചെങ്ങന്നൂർ: ബുധനൂർ പെരിങ്ങിലിപ്പുറം വാഴുവേലിൽ വീട്ടിൽ വിമുക്തഭടൻ പരേതനായ എൻ.കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഇ. കമലാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: വി.കെ. ഗോപിനാഥൻ നായർ (വിമുക്തഭടൻ), ഡോ. വി.കെ. ചന്ദ്രൻ പിള്ള (റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസർ), വി.കെ. രാജേന്ദ്രൻ (റിട്ട. ഡി.ടി.ഒ, ചെങ്ങന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ചെങ്ങന്നൂർ എൻ.എസ്.എസ് താലൂക്ക് യൂനിയൻ കമ്മിറ്റി അംഗം), വി.കെ. രവീന്ദ്രൻ പിള്ള (റേഷൻ ഡീലർ), വി.കെ. ശ്രീദേവിയമ്മ. മരുമക്കൾ: വിജയമണിയമ്മ, ഡോ. കെ. ഇന്ദിര (റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസർ), പി. സീതാലക്ഷ്മി (റിട്ട. എച്ച്.എം, ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ), പ്രസീദകുമാരി, ജി. ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.