കോതമംഗലം: പുതുപ്പാടി ചിറപ്പടി പുതിയേടത്ത് പി.വി. വർഗീസ്-മോളി ദമ്പതികളുടെ മകൻ അനോ മാത്യു വർഗീസ് (മുൻ കൗൺസിലർ, കോതമംഗലം നഗരസഭ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി -50) നിര്യാതനായി. കോതമംഗലം ടൗണിലെ ടാസ് ഓട്ടോ മൊബൈൽസ് ഉടമയായിരുന്നു. ഭാര്യ: വാഴപ്പള്ളി കളപ്പുരയിൽ സോജി ഫിലിപ്പ് (പ്രധാനാധ്യാപിക, കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഷേബ (കാനഡ), സൂസൻ, മരിയ (കറുകടം വിദ്യാവികാസ് സ്കൂൾ വിദ്യാർഥിനികൾ). സംസ്കാരം പിന്നീട്.