മുതുകുളം: ആറാട്ടുപുഴ വലിയഴീക്കിൽ കുന്നുംപുറത്ത് വീട്ടിൽ മോനിഷ് (51) വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. മത്സ്യത്തൊഴിലാളിയാണ്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ വീടിന് പുറത്തിറങ്ങിയ മോനിഷിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ മുറ്റത്ത് വീണ് കിടക്കുകയായിരുന്നു.
കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പി. ദീപ (മുൻ അംഗം, ആറാട്ടുപുഴ പഞ്ചായത്ത്). മക്കൾ: വിഷ്ണു, ദേവിക.