ഗുരുവായൂര്‍: ഭാര്യയും മകളുമൊത്ത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശിയായ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. ചിറയിന്‍കീഴ് മുടപ്പുറം ഗംഗോത്രിയില്‍ വേണുഗോപാലാണ് (70) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച 5.30ഓടെയാണ് കുഴഞ്ഞുവീണത്. ഈ സമയത്ത് ഭാര്യ ഗംഗയും മകള്‍ രേവതിയുടെ ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചിരുന്നു. വേണുഗോപാലിനെ ഉടന്‍ ദേവസ്വം ആശുപത്രിയിലും പിന്നീട് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.