കയ്പമംഗലം: അറവുശാലയിൽ ദേശീയപാതയിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. എറണാകുളം മാഞ്ഞാലി കുന്നുകര സ്വദേശി കൈനിക്കര വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ അനീഷാണ് (36) മരിച്ചത്. ബുധനാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അപകടം. അറവുശാല പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിറകിൽ അനീഷ് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അനീഷിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.