തിരൂരങ്ങാടി: കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശിയും അൽഅമീൻ നഗർ മസ്ജിദുൽ മുഹ്സിനീൻ മുൻ ഇമാമും സജീവ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായ മച്ചിങ്ങൽ കോയ ഹാജി (79) നിര്യാതനായി. മച്ചിങ്ങത്താഴം പള്ളിയുടെ മുതവല്ലിയായിരുന്നു. പരേതരായ മച്ചിങ്ങൽ മുത്തുവിന്റെയും തിത്തീര്യത്തിന്റെയും മകനാണ്. സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞിമുഹമ്മദ്, തിത്തിമു, ബിയ്യാച്ച, കുഞ്ഞീമു, പരേതനായ കുഞ്ഞിമരക്കാർ.