കോഴിക്കോട്: ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എം.സി. ഹരി റാണി (72) നിര്യാതയായി. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള കേരളത്തിലെ ആദ്യ വനിത ഹൈകോടതി ജഡ്ജിയായിരുന്നു. തലശ്ശേരി, മഞ്ചേരി, വയനാട് ജില്ല ജഡ്ജിയായിരുന്നു. പുതിയപാലം സരോവരം വീട്ടിലായിരുന്നു താമസം. കോഴിക്കോട് ഗവ. ലോ കോളജ് പ്രഥമ ബാച്ച് വിദ്യാർഥിനിയായിരുന്നു. പരേതരായ ഡോ. എം.സി. ശങ്കറിന്റെയും സരോജിനി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഡോ. വിശ്വനാഥൻ. മകൾ: സുവർണ. സഹോദരങ്ങൾ: പ്രേമസുധ, പ്രഭാമണി, മിനി ശങ്കർ.