പന്തീരാങ്കാവ്: പെരുമണ്ണ സ്വദേശി രാജീവൻ (65) ജിദ്ദയിൽ നിര്യാതനായി. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. അറബ്കോ ലോജിസ്റ്റിക്സ് സ്ഥാപന ജീവനക്കാരനായിരുന്നു. ഭാര്യ: കെ.വി. അനിത. മകൾ: ശരണ്യ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മൃതദേഹം കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ.