അമ്പലപ്പുഴ: വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. തകഴി കുന്നുമ്മ വാര്യൻതറ ചിറവീട്ടിൽ ഖാലിദ് കുട്ടി-അദബിക്കുട്ടി ദമ്പതികളുടെ മകൻ ഷെമീറാണ് (38) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ തോട്ടപ്പള്ളി ഒറ്റപ്പനക്ക് സമീപമായിരുന്നു അപകടം. അറ്റകുറ്റപ്പണി നടത്തിയശേഷം പോസ്റ്റിൽനിന്ന് ഇറങ്ങുന്നതിനിടെ ഓഫ് ചെയ്തിരുന്ന ലൈനിൽ വൈദ്യുതി എത്തിയതോടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഐഷാബീവി. മക്കൾ: ഹയറുന്നിസ, ബീമ, ബിസ്മി.