അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിന് സമീപത്തെ തോട്ടിൽ സുഹൃത്തുമൊത്ത് കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താപറമ്പിൽ ഭാസിയുടെ മകൻ അഖിലാണ് (30) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30ന് ആയിരുന്നു സംഭവം. സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയ അഖിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലക്ഷ്മി.