അമ്പലപ്പുഴ: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പുറക്കാട് കരൂർ ചായക്കാരുപറമ്പിൽ തങ്കപ്പൻ (68) മരിച്ചു. കഴിഞ്ഞമാസം 29ന് ദേശീയപാതയോരത്ത് കരൂർ ജങ്ഷനിലായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരുന്ന തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ 7.30ഓടെ മരിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: രമണി. മക്കൾ: രഞ്ജു, രഞ്ജിനി, രജനി. മരുമക്കൾ: സൗമ്യ, ബിനുരാജ്, പ്രസാദ്.