തൃക്കടവൂർ: കടവൂർ ചിക്കൂസ് ബേക്കറി ഉടമ മഠത്തിൽ ശ്രീകുമാർ ഭവനിൽ ബി. അപ്പുക്കുട്ടൻപിള്ള (76) നിര്യാതനായി. 20 വർഷമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കടവൂർ യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ശ്രീകുമാർ (അഗ്നിരക്ഷാസേന, കൊല്ലം), ശ്രീലത, ശ്രീദേവി. മരുമക്കൾ: ശോഭകുമാരി, പരേതനായ അജയകുമാർ, ഹരികുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.