ചേർപ്പ്: ഒല്ലൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അമ്മാടം പള്ളിപ്പുറത്ത് കള്ളിക്കാടൻ വീട്ടിൽ ആന്റോയാണ് (61) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ റോഡിലായിരുന്നു. ഭാര്യ: നീന. മക്കൾ: ഡാൽമി, ഡിംപിൾ, ഡാർവിൻ. മരുമകൻ: ആന്റോ. സംസ്കാരം വെള്ളിയാഴ്ച അമ്മാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.