മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് അജ്ഞാത വയോധികൻ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.25 നാണ് സംഭവം. മുളങ്കുന്നത്തുകാവ് റെയിവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്ത തിരുവനന്തപുരം-ഡൽഹി കേരള എക്സ്പ്രസിലെ യാത്രക്കാരനാണ് പാളത്തിനിടയിലേക്ക് വീണത്. അബദ്ധത്തിൽ വീണതാണോ ചാടിയതാണോയെന്ന് വ്യക്തമായിട്ടില്ല. അറുപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. വെള്ള ഷർട്ടും മുണ്ടുമാണ് വേഷം. തൃശൂർ മെഡിക്കൽ കോളജ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.