ആലത്തൂർ: ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയും വെറ്ററിനറി വകുപ്പ് റിട്ട. ഫീൽഡ് ഓഫിസറുമായ ആലത്തൂർ പള്ളിപറമ്പിൽ ഉമ്മറിന്റെ ഭാര്യ ഉമ്മുകുൽസു (75) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ (റിട്ട. എസ്.ഐ), താഹിറ (റിട്ട. എച്ച്.എം), ഹബീബ് റഹ്മാൻ (അധ്യാപകൻ, പൊൽപ്പുള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഖദീജ, അബ്ദുൽ മുത്തലിഫ് (റിട്ട. സെക്ഷൻ ഓഫിസർ കാർഷിക സർവകലാശാല), ജാസ്മിൻ (അധ്യാപിക, പുളിനെല്ലി എൽ.പി സ്കൂൾ). സഹോദരങ്ങൾ: മുഹമ്മദ് (റിട്ട. എച്ച്.എം), യൂസുഫ്, ഉമ്മുൽ ഷാദിൽ, ഉമ്മർ, സൈനബ, പരേതരായ മറിയക്കുട്ടി, ആമിനുമ്മ, സിദ്ദീഖ്, അബ്ബാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.