കൊണ്ടോട്ടി: മുതിർന്ന ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന പരേതനായ കൊണ്ടോട്ടി കെ. അബ്ദുറഹ്മാന്റെ ഭാര്യയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലിയുടെ ഭാര്യാമാതാവുമായ കെ.എൻ. ഖദീജ (73) നിര്യാതയായി.മക്കൾ: കെ. റഷീദലി (മാധ്യമം സീനിയർ മാനേജർ, പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ്), മറിയം ജമീല (മുണ്ടുമുഴി), കെ. അബ്ദുൽ ഹമീദ് (കൊണ്ടോട്ടി). മറ്റു മരുമക്കൾ: സി.പി. റസിയ, എ.പി. താഹിറ (കൊണ്ടോട്ടി നഗരസഭ 11ാം വാർഡ് കൗൺസിലർ). സഹോദരങ്ങൾ: കെ.എൻ. ഇസുദ്ദീൻ (നഈം ഫുഡ്സ്, റിയാദ്), ഇഖ്ബാൽ (റിയാദ്), സൈനബ (രാമനാട്ടുകര), റുഖിയ്യ (കാളോത്ത്), പരേതനായ റഷീദലി (കാളോത്ത്).മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമുഅത്ത്പള്ളിയിൽ.