തിരുവനന്തപുരം: വഴുതക്കാട് ഫോറസ്റ്റ് ഓഫിസ് ലെയിനിൽ റഹ്മത്തിൽ റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പരേതനായ എൻ. ഹൈദർ അലിയുടെ ഭാര്യ സുഹ്റ ഹൈദർ (72) നിര്യാതയായി. മക്കൾ: നൈന ഷമീം, ഡോ. നൈന ജബിൻ (തിരുവനന്തപുരം ഗവ. കണ്ണാശുപത്രി). മരുമകൻ: ഇ.ആർ. മുഹമ്മദ് യാസിർ. ശനിയാഴ്ച രാവിലെ 11ന് പെരുമാതുറ കമ്യൂണിറ്റി ഹാളിൽ പൊതുദർശനം. ഖബറടക്കം 11.30ന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.