പന്തളം: പന്തളം സ്വദേശിയായ യുവാവിനെ ചേർത്തല റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പന്തളം കുരമ്പാല കുഴിതുണ്ടിൽ താഴേതിൽ നിഖിലാണ് (22) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് എറണാകുളത്ത് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പോയതാണ്.
വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ റെയിൽവേ സ്റ്റേഷനിൽനിന്ന് നൂറു മീറ്ററിനുള്ളിൽ ട്രാക്കിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. മാതാവ്: തുളസി. സഹോദരി: ആര്യ.