ഫറോക്ക്: കെ.എസ്.ടി.എ ജില്ല നിർവാഹക സമിതി അംഗവും ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ചെറുവണ്ണൂർ കണ്ണാട്ടിക്കുളം ചാമപ്പറമ്പ് ‘ലാൽ’വീട്ടിൽ കാക്കച്ചിപറമ്പിൽ കെ.പി. അജയന്റെ മകൻ കെ.പി. ദിൽരൂപ് (21) നിര്യാതനായി. സി.പി.എം ചാമപ്പറമ്പ് ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ചാമപറമ്പ് യൂനിറ്റ് പ്രസിഡൻറുമായിരുന്നു. മാതാവ്: പി. സിന്ധു (സി.പി.എം ചാമപറമ്പ് ബ്രാഞ്ച് അംഗം). സഹോദരൻ: കെ.പി. ദിൽജിത്ത് അജയ് (ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥി).