കലൂർ: കോട്ടപ്പടി പുതുക്കുന്നത്ത് പി.വി. പൗലോസ് (86) നിര്യാതനായി. റിട്ട. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറാണ്. ഭാര്യ: മോളി (കുറുപ്പംപടി മറ്റമന കുടുംബാംഗം). മക്കൾ: ഡോ. ആശ (മസ്കത്ത്), നിഷ (അധ്യാപിക, കാർമൽ പബ്ലിക് സ്കൂൾ, വാഴക്കുളം), നിബു (എൻജിനീയർ, യു.എസ്.എ). മരുമക്കൾ: ഡോ. രഞ്ജി മാത്യു കൊറ്റാലിൽ (മസ്കത്ത്), പ്രഫ. റെജി മാത്യു കുന്നത്ത് (റിട്ട. പ്രഫസർ, എം.എ. എൻജിനീയറിങ് കോളജ്). മൃതദേഹം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കലൂരിലെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി (നാഗഞ്ചേരി) സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.