അയ്യന്തോൾ: പരേതനായ കണ്ണൂർ മാക്കുനി രാമചന്ദ്രൻ നമ്പ്യാരുടെ ഭാര്യ പൊന്നാനി പൊറ്റ വീട്ടിൽ (വിജയ നിവാസ്, എം.ആർ. വാസു റോഡ്) പി. പാറുക്കുട്ടി അമ്മ (88) തൃശൂരിൽ നിര്യാതയായി. വിദ്യാഭ്യാസ വകുപ്പിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായാണ് വിരമിച്ചത്. മക്കൾ: പി. രാജൻ (അസി. അക്കൗണ്ട്സ് ഓഫിസർ, ഏജീസ് ഓഫിസ്, തൃശൂർ), പി. വിജയൻ (റിട്ട. ഇൻകംടാക്സ് ഓഫിസർ, തൃശൂർ). മരുമക്കൾ: ശാന്തിനി (നാഷനൽ എൽ.പി സ്കൂൾ, മണലി, കേച്ചേരി), പ്രിയ (കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ്, തൃശൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.