തിരൂരങ്ങാടി: സ്കൂളിലെ ശുചിമുറിയിൽ നിന്നിറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ.എൻ.സി.കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 15ന് ആണ് സംഭവം. സ്കൂളിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു. തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: യുസൈറ ബീവി. സഹോദരങ്ങൾ: സയ്യിദ് അഫ്രീദി, യുംന ബീവി.