കുന്ദമംഗലം: ആദ്യകാല സോമിൽ ഉടമയും ടിംബർ വ്യാപാരിയുമായിരുന്ന പുതിയങ്ങാടി സക്കാത്ത് വീട്ടിൽ മുഹമ്മദ് കോയ (86) പരപ്പിൽ മാല്യംവീട് പറമ്പിലെ ‘മസ്ക്കൻ അത്ഹാറ’ വസതിയിൽ നിര്യാതനായി. പരേതരായ കാരപ്പറമ്പ് മാളിയക്കൽ സൈദുവിന്റെയും സക്കാത്ത് വീട്ടിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യമാർ: ബി.എം. റുഖിയ (മംഗലാപുരം), പരേതയായ ഇമ്പിച്ചാമിനബി. മക്കൾ: മുഹമ്മദ് നസ്സീം (ടിംബർ മർച്ചന്റ്, കല്ലായ്), മുക്രിന്റകം സാജിത, അത്ഹാറ. മരുമക്കൾ: ഇ.പി. ബഷീർ, നൂറുൽ ഹസ്സൻ (ഗ്ലോബൽ ട്രേഡേഴ്സ്), എം.എം. നസീമ, പുതിയപുരയിൽ സീനത്ത്. സഹോദരങ്ങൾ: പരേതരായ ആച്ചെയ്, നബീസ, മറിയംബി.