എരുമേലി: കനകച്ചിറ (മണപ്ലാക്കൽ) പരേതനായ ആർ. ഷൗക്കത്തലിയുടെ (മാറമ്പള്ളി എം.ഇ.എസ് കോളജ് മുൻ പ്രിൻസിപ്പൽ) മകൾ മെറിൻ ഐഷു അലി (കൊച്ചുമോൾ - 28, അസി. പ്രഫ. ഇലാഹിയ കോളജ്, മൂവാറ്റുപുഴ) നിര്യാതയായി. മാതാവ്: എം.എം. നബീസ ബീവി (കടുത്തുരുത്തി മുൻ ഡി.ഇ.ഒ). സഹോദരങ്ങൾ: അബു മുഹമ്മദ് ഷൗക്കത്ത് (അബൂദബി), ഡോ. ഫെബിൻ ഫാത്തിമ അലി (പീഡിയാട്രീഷൻ ഗവ. മെഡിക്കൽ കോളജ്, കൊല്ലം), റിസ്വാൻ മുഹമ്മദ് ഷൗക്കത്ത് (മൂവാറ്റുപുഴ). സഹോദരീ ഭർത്താവ് ഡോ. ഫാബി സലീം (സർജൻ, ഗവ. മെഡിക്കൽ കോളജ് കൊല്ലം). ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.