കോട്ടയം: കഞ്ഞിക്കുഴി കോട്ടപ്പറമ്പിൽ കെ.ഐ. ഫിലിപ് (മോൻ തൊണ്ടിയാർ -76) നിര്യാതനായി. കോട്ടപ്പറമ്പിൽ പ്ലാന്റേഷൻസ്, കോട്ടപ്പറമ്പിൽ ഏജൻസീസ്, കോട്ടപ്പറമ്പിൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ മാനേജിങ് പാർട്ണർ ആയിരുന്നു. ഭാര്യ: കുന്നക്കുരുടി കൊട്ടാരത്തുംകുടിയിൽ പുളിനാട്ട് കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: എബ്രഹാം കെ. ഫിലിപ്, സൂസൻ കുര്യൻ. മരുമക്കൾ: അഡ്വ.വി.കെ. കുര്യൻ വാണിയപ്പുരക്കൽ, സുമ (കാഞ്ഞിരപ്പാടത്ത് കിളുത്താറ്റിൽ, കാക്കനാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അയ്മനം കല്ലുങ്കത്തറ സെന്റ് ജോർജ് യാക്കോബായ സിംഹാസനപ്പള്ളി സെമിത്തേരിയിൽ.