തിരുവല്ല: കാണാതായ കുറ്റൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം മണിമലയാറ്റിൽനിന്ന് കണ്ടെത്തി. കുറ്റൂർ ചുഴിയാംപാറയിൽ വീട്ടിൽ പരേതനായ ടി.കെ. ഗോപാലന്റെ മകൻ അനീഷിന്റെ (34) മൃതദേഹമാണ് ശനിയാഴ്ച രാവിലെ ഏഴോടെ മണിമലയാറ്റിലെ തെങ്ങേലി വാണിയംകടവിന് സമീപത്തുനിന്ന് കണ്ടെത്തിയത്. അനീഷിനെ കാണാനില്ലെന്ന് സഹോദരൻ വെള്ളിയാഴ്ച തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവല്ല അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സുന്ദരേശ്വരൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രശാന്ത്, സുജിത് നായർ, ബി. ജിത്തു, എസ്. ലാലു എന്നിവരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. മാതാവ്: ആലീസ്. സഹോദരൻ: സി.ജി. അഭിലാഷ്.