മല്ലപ്പള്ളി: ആനിക്കാട് ചവണിക്കാമണ്ണിൽ മാക്കൽ തോമസ് എബ്രഹാമിന്റെ ഭാര്യ സാറാമ്മ തോമസ് (മോനി -62) നിര്യാതയായി. കൊടുമൺ അങ്ങാടിക്കൽ വടക്ക് പെരുമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻ തോമസ്, ജീൻ തോമസ്, ജിൻസി തോമസ്. മരുമക്കൾ: മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അനു സൂസൻ (ഭോപാൽ), എരുമേലി മലയിൽ ബിലോ ചാണ്ടി (അധ്യാപകൻ, ബഥനി അക്കാദമി, വെണ്ണിക്കുളം), കറ്റാനം വാത്തിക്കുളം ആലുംമൂട്ടിൽ റവ. അജിൻ കൊച്ചുകോശി (പഴനി മിഷൻ ഇൻ-ചാർജ്, കൊടൈക്കനാൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മല്ലപ്പള്ളി ദേവൻകര സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.