കോന്നി: ബംഗ്ലാദേശിൽ കപ്പലിൽ ടാങ്കറുകൾ പരിശോധിക്കുന്നതിനിടയിൽ ശ്വാസംമുട്ടി കോന്നി സ്വദേശി മരിച്ചു.
കോന്നി ഡി.എഫ്.ഒ ഓഫിസിനു സമീപം താഴത്തേതിൽ വീട്ടിൽ അഖിൽ ശേഖർ (26) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ എത്തേണ്ടതായിരുന്നു. ചന്ദ്രശേഖരന്റെയും അജിത ശേഖറിന്റെയും ഇളയ മകനാണ് അഖിൽ. ഭാര്യ: ആര്യ. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. സംസ്കാരം പിന്നീട്.