തിരുവല്ല: എരുമേലി സ്വദേശിയായ 60കാരനെ പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. എരുമേലി മുക്കൂട്ടുതറ മരുതിമൂട്ടിൽ വീട്ടിൽ എം.കെ. ദിവാകരനെയാണ് (60) ഞായറാഴ്ച വൈകീട്ട് ഏഴോടെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.