പള്ളിക്കൽ: പള്ളിക്കൽ ബസാർ കൂനോൾമാട് ക്രസന്റ് ഹൗസിൽ പരേതനായ അബ്ദുല്ല മാസ്റ്ററുടെ മകൻ മുനീർ (45) നിര്യാതനായി. മുസ്ലിം ലീഗ് ജില്ല കൗൺസിലർ, ദുബൈ കെ.എം.എം.സി.സി മുൻ പ്രവർത്തകൻ, കൂനോൾ മാട് എ.എം.എൽ.പി സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: നഫീസ. ഭാര്യ: ശബാന. മക്കൾ: അബ്ദുല്ല അൻവർ, ഇബ്രാഹിം മുനവ്വിർ. സഹോദരങ്ങൾ: അബ്ദുസ്സമദ്, ജാബിർ, മൊയീനത്ത്.