കിളിമാനൂർ: ചൂട്ടയിൽ കരയാളത്തുവീട്ടിൽ ജി. ചന്ദ്രശേഖരൻ നായർ (88-റിട്ട. പ്രഥമാധ്യാപകൻ -ആർ.ആർ.വി.എച്ച്.എസ്.എസ്) നിര്യാതനായി. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം, എൽ.ഡി.എഫ് കിളിമാനൂർ നിയോജക മണ്ഡലം കൺവീനർ, കിളിമാനൂർ ഗ്രാമപഞ്ചായത്തംഗം, ജില്ല പഞ്ചായത്ത് അംഗം, കിളിമാനൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സ്ഥാപക പ്രസിഡൻറ്, കസ്തൂർബ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, മാർക്കറ്റ് ഫെഡ്, കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
സഹോദരങ്ങൾ: റിട്ട. ജസ്റ്റിസ് ജി. ബാലഗംഗാധരൻ നായർ, മുൻ രാജ്യസഭാംഗം ജി. ഗോപിനാഥൻ നായർ, ഡോ. ശശിധരൻ നായർ, സുലോചന അമ്മ, ഗോമതിഅമ്മ(എല്ലാവരും പരേതർ), സരോജിനി അമ്മ, വിജയകുമാരി.