പൂക്കോട്ടുംപാടം: അമരമ്പലത്തെ പ്രമുഖ ഗാന്ധിയനായിരുന്ന ചെട്ടിപ്പാടം കുന്നത്ത് ഗംഗാധരൻ മാസ്റ്റർ (86) നിര്യാതനായി. ചേലോട് ശാസ്ത്രിയാർ യു.പി സ്കൂൾ അധ്യാപകൻ, കരുളായി ദേവദാർ എ.എൽ.പി സ്കൂൾ പ്രധാധ്യാപകൻ, അമരമ്പലം ഗ്രാമപഞ്ചായത്തംഗം, അമരമ്പലം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: ശിബി (പീവീസ് ഗ്രൂപ്പ് നിലമ്പൂർ), ബിന്ദു, രശ്മി. മരുമക്കൾ: രവീന്ദ്രൻ (റിട്ട എസ്.ഐ), രാജീവ് (വൊഡാഫോൺ), ജിഷ.