വള്ളിക്കുന്ന്: രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനും ചിത്രകാരനും മണ്ണൂർ നോർത്ത് യു.പി സ്കൂൾ അധ്യാപകനുമായിരുന്ന ആർ.കെ. ഗോപാലകൃഷ്ണൻ (ആർ.കെ.ജി മാസ്റ്റർ -83) നിര്യാതനായി. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം, കരിക്കുലം കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും ചമയവും നിർവഹിച്ചിട്ടുണ്ട്. ശാസ്ത്രമേള സംഘാടകനുമായിരുന്നു. വള്ളിക്കുന്ന്, ചേലേമ്പ്ര പഞ്ചായത്തുകളിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് കിണാശ്ശേരിയിലെ പ്രസിദ്ധമായ ‘പുൽ സമരത്തിന്’ നേതൃത്വം നൽകി. ‘പൃന്താൾ’ എന്ന പ്രാദേശിക കീഴാള ചരിത്ര നോവലിന്റെ രചയിതാവാണ്. ‘മൈ ഗോ പാർക്ക്’ മറ്റൊരു രചനയാണ്. മക്കൾ: സന്ധ്യ, അജയഘോഷ്. മരുമക്കൾ: ഷാജി, വിജയകുമാരി.