എടക്കര: പായിമ്പാടം മുഹമ്മദലി (54) കിണറ്റിൽ വീണ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇദ്ദേഹം പായിമ്പാടത്ത് വിവാഹം കഴിച്ച് കുടുംബമായി കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി 10ന് വീടിനോട് ചേർന്ന കിണറ്റിലാണ് വീണത്. ട്രോമാകെയർ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് രാത്രി 11ഓടെ പുറത്തെടുത്തപ്പോഴേക്കും മരച്ചിരുന്നു. നിലമ്പൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളെത്തി കോഴിക്കോട് പയ്യോളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി.