നിലമ്പൂർ: ഭർത്താവ് മരിച്ച് രണ്ടാംദിവസം ഭാര്യയും മരിച്ചു. ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ പരേതനായ ചേക്കുംപാട്ടിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ എറയത്തറ മൈമൂനയാണ് (59) ഞായറാഴ്ച പുലർച്ച മരിച്ചത്.വെള്ളിയാഴ്ച പുലർച്ചയാണ് കുഞ്ഞിമുഹമ്മദ് മരിച്ചത്. മക്കൾ: റഷീദ്, നൗഷാദലി, നിഷാദ്, ബുഷ്റ, അസ്ലി. മരുമക്കൾ: ആറ്റക്കോയ(കാട്ടുമുണ്ട), സിയ്യാദ് റസ്ല (ഇരുവരും ചന്തക്കുന്ന്), ഷാനി (മയ്യന്താണി).