ചെറുതുരുത്തി: ആറ്റൂർ മണ്ഡലം കുന്ന് കോളനിയിൽ താമസിക്കുന്ന മണ്ഡലം കുന്ന് വീട്ടിൽ പരേതനായ മങ്ങാടന്റെ മകൻ വിനോദിനെ (വിനു -42) വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പാടത്തെ വെള്ളച്ചാലിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചക്കുശേഷം വിനുവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ഇയാളുടെ വളർത്തുപട്ടിയെ കൂട്ടി നടത്തിയ തിരച്ചിലിൽ രാത്രി പത്തോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മുഖത്തും കൈകാലിലും മുറിവ് പറ്റിയ നിലയിലായിരുന്നു. തൃശൂരിൽനിന്ന് എത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചെറുതുരുത്തി പൊലീസും മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മാതാവ്: അമ്മിണി. ഭാര്യ: ഷാമിലി. ഏകമകൾ: വൈഗ. സഹോദരൻ: കേശവൻ.