കടവന്ത്ര: ഇന്ദിരനഗറിൽ ആർ. വെങ്കട്ടരാമൻ (81) നിര്യാതനായി. കടവന്ത്ര എബ്രഹാം തോമസ് ആൻഡ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻറായിരുന്നു. തൃശൂർ പൂങ്കുന്നം മോഹൻബാഗിൽ പരേതനായ രാമസ്വാമി അയ്യരുടെയും ശാരദാംബാളുടെയും മകനാണ്. എസ്.ടി.സിയിൽ മാനേജറായും മനോരാജ്യം പബ്ലിക്കേഷൻസിൽ പബ്ലിഷറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമല വെങ്കട്ടരാമൻ. മക്കൾ: സുനിത, ശ്വേത. മരുമക്കൾ: ശ്രീറാം, സുജയ്. സഹോദരങ്ങൾ: ഗുഡ്നൈറ്റ് മോഹൻ, ഷോഗൺ രാജു, മീനാക്ഷി അനന്തകൃഷ്ണൻ, ശാന്ത രാമഗണേശൻ, സീതാലക്ഷ്മി രാമയ്യർ, രാജേശ്വരി ഈശ്വരൻ.