മുളങ്കുന്നത്തുകാവ്: പെരിങ്ങണ്ടൂർ അറങ്ങാശ്ശേരി വീട്ടിൽ പരേതനായ ദേവസിയുടെ മകൻ എ.ഡി. ആന്റണി (അന്തോണി -70) നിര്യാതനായി. ദീർഘകാലം സി.പി.എം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ മുണ്ടത്തിക്കോട് മേഖല കമ്മിറ്റി അംഗവുമാണ്. പി.എസ്.സി ബാങ്ക് ഡയറക്ടർ, പെരിങ്ങണ്ടൂർ ഗ്രാമീണ വായനശാല സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: ആനി. മക്കൾ: സിമി, സിനി, മിനി. മരുമക്കൾ: ഹെജീഷ്, ഷാജു, റോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അത്താണി വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ.