വടക്കാഞ്ചേരി: കുമരനെല്ലൂർ ഇഞ്ചലോടി റോഡിനുസമീപം കുന്ദംകുളം റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. കുമരനെല്ലൂർ മൈത്രി നഗറിൽ മച്ചിങ്ങൽ വീട്ടിൽ ഹംസയുടെ മകൻ ആഷിക്കാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മാതാവ്: ഉമൈബ. സഹോദരങ്ങൾ: ഐഷ, വാഹിദ്.