ആമ്പല്ലൂര്‍: പുതുക്കാട് പാഴായി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുതുക്കാട് കിഴക്കൂടന്‍ ബിനുവിന്റെ മകന് നിരഞ്ജൻ (18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വിഷ്ണു, പ്രണവ് എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ചെറുവാള്‍ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിറകിലിരുന്ന നിരഞ്ജന് റോഡിലേക്ക് തലയിടിച്ച് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കര്‍ണകി. സഹോദരന്: നിവേദ്.