തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് പരേതനായ ഉണ്ണിയാലുക്കൽ കുഞ്ഞു മുഹമ്മദാജിയുടെ മകൻ ചേക്കു (65) നിര്യാതനായി. കൊടക്കല്ല് അൻസാർ ബാർബർ ഷോപ്പ് ഉടമയായിരുന്നു. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ആയിശാബി. മക്കൾ: ഇഖ്ബാൽ, നൗഷാദ്, അർഷാദ്, അൻസാർ, നസീമ, പരേതനായ അഷ്കർ. മരുമക്കൾ: റഷീദലി പരപ്പനങ്ങാടി, ശബ്ന, ഷഹർബാൻ, ശബ്ന, ശമീമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ എടക്കുളം, അലവി ഫറോക്ക്, മമ്മാച്ചു വേങ്ങര, പരേതനായ മൊയ്തീൻ.