മഞ്ചേരി: തുറക്കൽ ഹിദായത്തുൽ മുസ്ലിമീൻ ഹയർ സെക്കൻഡറി മദ്റസയിൽ 52 വർഷമായി അധ്യാപകനായിരുന്ന കോതാളത്തിൽ മുഹമ്മദ് മൊല്ല (കോഴിശ്ശേരി മൊല്ലാക്ക -78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുല്ലത്തീഫ് (ബാപ്പു), ജഅഫർ, യൂനുസ് (ബഹ്റൈൻ), ഹഫ്സത്ത്, ആയിശാബി, നുസ്രത്ത്. മരുമക്കൾ: മൊയ്തീൻ കുട്ടി (ആനക്കയം), ഷാഹിദ് (മോങ്ങം), സുനീർ (ഇരുമ്പുഴി), ജസീല (പൊൻമള), ഷഹാന (കിടങ്ങഴി), ഫർഹാന (ഇരുമ്പുഴി).