പൂക്കോട്ടുംപാടം: കൂറ്റമ്പാറയിൽ 10 മാസം പ്രായമായ കുഞ്ഞ് ഉറുമാമ്പഴം തൊണ്ടയിൽ കുരുങ്ങി മരിച്ചു. കൂറ്റമ്പാറ ചെറായി വള്ളിക്കാടൻ ഫൈസൽ ബാബുവിന്റെയും മുനീറയുടെയും മകൾ ഫാത്തിമാ ഫർസിനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കുട്ടികൾക്കൊപ്പം ഉറുമാമ്പഴം കഴിച്ചുകൊണ്ടിരിക്കെയാണ് തൊണ്ടയിൽ കുരുങ്ങിയത്. വീട്ടുകാർ ഉടനെ കൂറ്റമ്പാറയിലെ ഡോക്ടറുടെ ചികിത്സ തേടുകയും തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഉറുമാമ്പഴം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചുസഹോദരിമാർ: ഫിദാ ഫെമിൻ, ഫിസാ ഫെബിൻ, ഫെല്ലാ ഫർഹിൻ.