ഊർങ്ങാട്ടിരി: കിണറടപ്പൻ മാവിൻചുവട് സ്വദേശി ചെങ്ങട അൻവറിന്റെ മകൻ അൽത്താഫ് (18) ബൈക്കപകടത്തിൽ മരിച്ചു. കീഴുപറമ്പ് വി.എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ 11ഓടെ ഊർങ്ങാട്ടിരി ഈസ്റ്റ് വടക്കുമുറിയിലായിരുന്നു അപകടം. വെറ്റിലപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓറിയന്റൽ ബസും വടക്കമുറി ഭാഗത്തുനിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബൈക്കും കുട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അൽത്താഫിനെ ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എട്ടോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സിൻസിയ. സഹോദരങ്ങൾ: അൽഫിദ, അൽഫാന.