ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.വി.എൽ. ജയപ്രകാശിന്റെ ഭാര്യാപിതാവ് കെ.വി. സദാനന്ദൻ ഒറ്റപ്പാലം (85- റിട്ട. മാനേജർ എൽ.ഐ.സി) നിര്യാതനായി. ഭാര്യ: പരേതയായ വി.വി. ജാനകി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. ശാന്തി. കെ.എസ് (അസി. പ്രഫസർ, അനസ്തേഷ്യ, കോട്ടയം മെഡിക്കൽ കോളജ്), സുനിൽ.കെ.എസ് (ഹെഡ്മാസ്റ്റർ, ആലത്തൂർ), ഡോ. സുധീർ. കെ.എസ് (ഓർത്തോപീഡീഷ്യൻ, ഗവ. ആശുപത്രി, എറണാകുളം). മരുമക്കൾ: ഡോ. വി.എൽ. ജയപ്രകാശ് (കാർഡിയോളജി മേധാവി, മെഡിക്കൽ കോളജ്, കോട്ടയം), ബിന്ദുരാജ് (അധ്യാപിക, ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുവില്വാമല), ഡോ. സ്മിത (പീഡിയാട്രീഷൻ, ഇരിങ്ങാലക്കുട). സംസ്കാരം ചൊവ്വാഴ്ച ഒറ്റപ്പാലം ഐവർമഠത്തിൽ.