അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ പട്ടാഴിമുക്കിൽ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അങ്ങാടിക്കൽ തെക്ക് പാണുമുരുപ്പ് ഷിജു ഭവനിൽ അലക്സാണ്ടറുടെ മകൻ ഷിജുവാണ് (30) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി 11നാണ് അപകടം. ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലെ അറ്റൻഡറാണ്. മാതാവ്: അന്നമ്മ. ഭാര്യ: റൂബി. മക്കൾ: ശാരോൺ, ശാരത്ത്.