വള്ളംകുളം: മുല്ലക്കൽ റവ. മാത്യു ചെറിയാൻ (സണ്ണി -63) നിര്യാതനായി. ഹരിയാന ഗ്രേസ് ബൈബിൾ കോളജ്, ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരി എന്നിവയുടെ രജിസ്ട്രാറായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ചിറ്റാർ നീലിപിലാവ് പുത്തൻപുരക്കൽ അന്നമ്മ മാത്യു. മക്കൾ: ഷീബ (യു.എസ്), അലൻ. മരുമക്കൾ: ബെഞ്ചമിൻ (യു.എസ്), ജോസി (കുവൈത്ത്). സംസ്കാരം പിന്നീട്.