അമ്പലപ്പുഴ: പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ചു. പുറക്കാട് നാഗപറമ്പ് രതീഷ്-അമ്പിളി ദമ്പതികളുടെ മകൾ ആരതിയാണ് (18)മരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ബയോളജി സയൻസ് വിദ്യാർഥിനിയായിരുന്നു. കെമിസ്ട്രിക്ക് തോറ്റത് അറിഞ്ഞതോടെയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഏക സഹോദരി ആർച്ച (ആറാം ക്ലാസ് വിദ്യാർഥിനി).