ചേർത്തല: നഗരസഭ 30ാം വാർഡിൽ കൊല്ലം പറമ്പിൽ ഗോപാലകൃഷ്ണ പൈയുടെ മകൻ ഗോവിന്ദപൈ (43) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. ചേർത്തല ഇരുമ്പുപാലത്തിന് പടിഞ്ഞാറുള്ള ജനരക്ഷ മെഡിക്കൽസിന്റെ പാർട്ണറാണ്. മാതാവ്: ഗീത. ഭാര്യ: ജ്യോതി. സഹോദരങ്ങൾ: സന്ധ്യ, ശ്യാമ.